National
അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. ധർമ്മപൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം.
മന്ത്രാലയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ പിക്ക് അപ്പ് വാനാണ് എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനത്തിൽ 21 പേരായിരുന്നു ഉണ്ടായിരുന്നത്.
എട്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കർണാടക സ്വദേശികളായ അഞ്ച് സ്ത്രീകൾ, മൂന്ന് വയസുള്ള പെൺകുട്ടി, രണ്ട് പുരുഷന്മാർ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കാൻ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന് ഷാദില്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്‍. മീനാര്‍കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്‍ത്തകനാണ്.
ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നി യന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഷാദിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.
National
റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തരിൽ 40 ൽ അധികം ആളകളുമായി വന്ന പിക്കപ് വാൻ മറിഞ്ഞ് രണ്ട് പേർ മരിച്ചു, 37 പേർക്ക് പരിക്കേറ്റു. സുലോ മാണ്ഡവി (45), മിറ്റ്കോ മാണ്ഡവി (50) എന്നിവരാണ് മരിച്ചത്.
വിവാഹത്തിന് പങ്കെടുത്ത ശേഷം ഓർച്ചയിൽ നിന്ന് സിർസിഗുഡയിലേയ്ക്കു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോഹണ്ഡിഗുഡയിൽ വച്ച് അമിതവേഗത്തിലെത്തിയ വാഹനം ലോഹണ്ഡിഗുഡയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ തലകീഴായി മറിയുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ റോഡിന്റെ പല ഭാഗങ്ങളിലായി തെറിച്ചു വീണു.
സുലോയും മിറ്റ്കോയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപവാസികളും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയിലെ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ത്തിയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് ലോറിയും പെരുവന്താനം ഭാഗത്തുനിന്നും വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
Kerala
കോട്ടയം: മുണ്ടക്കയത്ത് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ചു 250 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ മുണ്ടക്കയം 35-ാം മൈല്‍ മരുതുംമൂടിന് സമീപം രാവിലെ 10.30നാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് വാന്‍ പെരുവന്താനം ഭാഗത്തുനിന്നു വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകര്‍ത്ത് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവര്‍ പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ്. ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
കാളമുറി: ചെന്ത്രാപ്പിന്നി ദേശീയ പാത 66 ൽ പാല് കൊണ്ടുപോയിരുന്ന പിക്കപ്പ് വാ ഹനം മറിഞ്ഞ് അപകടം.
ചാലക്കുടിയിൽനിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണു നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയാണ് നിയന്ത്രണംവിട്ടതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു.
സമീപത്തെ കടയുടെ മുന്നിലേക്കാണു വാഹനം മറിഞ്ഞത്. രണ്ടുപേരാണു വാഹന ത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇദ്ദേഹത്തെ ചളിങ്ങാട് മേഖല യിലെ സ്വകാര്യ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന ത്തിലുണ്ടായിരുന്ന പാൽ റോഡിൽ ഒഴുകിയ നിലയിലായിരുന്നു.
Kerala
വെഞ്ഞാറമൂട്: വാമനപുരം അമ്പലമുക്കിൽ റിംഗ് റോഡിൽ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.
രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായ പി.വി. രാജേഷിന്റെ വീടിന്റെ മതിലാണ് തകർന്നത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.